Local election on November 2, and 5, respectively || തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ 2, 5 തീയതികളിൽ; വോട്ടെണ്ണൽ ഏഴിന്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട് കാസർകോട് ജില്ലകളിലാണ് ആദ്യം വോട്ടെടുപ്പ്.


നവംബർ 5ന് കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ രണ്ടാം ഘട്ടമായും വോട്ടെടുപ്പ് നടക്കും. നവംബർ 7ന് ഫലപ്രഖ്യാപനം.
ഈ മാസം ഏഴിന് തിരഞ്ഞെടുപ്പ് വിജാഞാപനം പുറപ്പെടുവിപ്പിക്കും. നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി 14. സുക്ഷ്മ പരിശോധന 15ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 17.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം. ഇന്നുമുതൽ പെരുമാറ്റചട്ടം നിലവിൽ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം സ്ത്രീകൾക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 67 എണ്ണവും സ്ത്രീകൾക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകൾക്കാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തീരുമാനമെടുത്തിരുന്നു. തിരഞ്ഞെടുപ്പു തീയതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും ശബരിമല തീർഥാടനകാലത്തിനു മുൻപു തിരഞ്ഞെടുപ്പു പൂർത്തിയാക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ അന്ന് കെ.ശശിധരൻ നായർ അറിയിച്ചത്.
ആദ്യ ഘട്ടത്തിൽ നാല് വടക്കൻ ജില്ലകളിലും മൂന്ന് തെക്കൻ ജില്ലകളിലും വോട്ടെടുപ്പു നടക്കും. അതിനുശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ മധ്യകേരളത്തിലെ ഏഴു ജില്ലകളിലും വോട്ടെടുപ്പു നടക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു
Previous Post Next Post